തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 65-ാമത് ഹൈടെക് ഷോറൂം നാളെ രാവിലെ 10.30ന് വൈക്കം കെ എസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തു പ്രവർത്തനമാരംഭിക്കും. വൈക്കം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമിലും ഗൃഹോപകരണങ്ങൾക്ക് 70 ശതമാനംവരെ ഡിസ്കൗണ്ട് ലഭ്യമാണ്. എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കു പലിശരഹിത വായ്പയും ലഭ്യമാണ്.
ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ ലക്ഷ്യമെന്ന് കന്പനി അറിയിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളും സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ള ഗാഡ്ജെറ്റുകളും ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
നോ കോസ്റ്റ് ഇഎംഐ, സീറോ പ്രൊസസിംഗ് സ്കീമുകൾ, കുറഞ്ഞ തവണവ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, എക്സ്റ്റൻഡഡ് വാറന്റി സ്കീമുകൾ തുടങ്ങിയവയും ലഭ്യമാണ്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.